കനത്തമഴ, താഴേക്ക് പതിച്ച് കൂറ്റൻ പാറ; വീട്ടമ്മയ്ക്ക് അദ്ഭുത രക്ഷപ്പെടല്‍

തിരുവനന്തപുരം∙ പാറശാലയില്‍ കനത്ത മഴയില്‍ താഴേക്കു പതിച്ച കൂറ്റന്‍ പാറയ്ക്കടിയില്‍ കുടുങ്ങിയ വീട്ടമ്മയ്ക്ക് അദ്ഭുത രക്ഷപ്പെടല്‍. പുലക്കാവിളക്ക് സമീപം കുഴിവിള വീട്ടില്‍ മണിയന്റെ ഭാര്യയാണ് രാജകുമാരിയാണ് പാറയ്ക്കടയില്‍ ഒരു മണിക്കൂറോളം കുടുങ്ങിക്കിടന്നത്. രാവിലെ കനത്തമഴയില്‍ വീടിന് സമീപത്തെ കൂറ്റന്‍ പാറ താഴേക്ക്…

വ്യാജരേഖയിൽ റേഷൻകാർഡും ഭക്ഷ്യസുരക്ഷാ ലൈസൻസും; ഹോട്ടൽ നടത്തി ബംഗ്ലാദേശികൾ, വൻ സുരക്ഷാ വീഴ്ച

കൊല്ലം: കേരളത്തിൽ അനധികൃതമായി താമസിച്ച് വ്യാജരേഖകൾ ഉപയോഗിച്ച് ഹോട്ടൽ നടത്താൻ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ലൈസൻസ് വരെ സ്വന്തമാക്കി ബംഗ്ലാദേശികൾ. കൊല്ലം ജില്ലയിലെ നീണ്ടകരയിൽ രണ്ട് മാസത്തോളം ഇവർ ഹോട്ടൽ നടത്തിയിരുന്നു. ബംഗ്ലാദേശിലേക്ക് മുങ്ങിയ മുംതാസ് എന്ന വ്യക്തിയുടെ പേരിലായിരുന്നു ഹോട്ടൽ ലൈസൻസ്…

വയനാട് ജില്ലാ പോലീസ് മേധാവിയായി ദേവ് മനോഹർ ഐ.പി.എസ്

  കൽപ്പറ്റ: വയനാട് ജില്ലയുടെ പുതിയ ജില്ലാ പോലീസ് മേധാവിയായി.(എസ്.പി) ദേവ മനോഹർ ഐ.പി.എസ്. നിയമിതനായി. വയനാടിന്റെ അമ്പതാമത്തെ പോലീസ് മേധാവിയായാണ് ദേവമനോഹർ ചുമതലയേൽ ക്കുന്നത്. നിലവിലെ പോലീസ് മേധാവി അരുൺ കെ. പവിത്രന് പകരമാണ് ഇദ്ദേഹം വയനാട്ടിൽ ചുമതലയേൽക്കുക. സംസ്ഥാനത്തെ…

സൗജന്യം സെപ്റ്റംബര്‍ വരെ മാത്രം, ആധാറില്‍ പൊതുജനങ്ങള്‍ അറിയേണ്ട പ്രധാന വിവരങ്ങള്‍; കുട്ടികളുടെ ആധാര്‍ രജിസ്ട്രേഷനും പൂര്‍ത്തിയാക്കണം

  കേരളത്തില്‍ ആധാറിന്‍റെ നോഡല്‍ ഏജൻസിയായി കേരള സംസ്ഥാന ഐ.ടി. മിഷനെയാണ് സംസ്ഥാന സർക്കാരും ഭാരതീയ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയും (UIDAI) ചുമതലപ്പെടുത്തിയിരിക്കുന്നത്.   ആധാർ സേവനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ താഴെ നല്‍കുന്നു:   കുട്ടികളുടെ ആധാർ…

കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റില്‍ സീലിങ് അടര്‍ന്നുവീണു; മാനന്തവാടി സ്വദേശി ഉൾപ്പെടെ 2 യാത്രക്കാര്‍ക്ക് പരിക്ക്

കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ന്റില്‍ സീലിങ് അടര്‍ന്ന് വീണ് അപകടം. രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.   യാത്രക്കാര്‍ ബസ് കാത്തിരിക്കുന്ന ഇടത്തെ സീലിങാണ് അടര്‍ന്ന് വീണത്. ഇവര്‍ കസേരയില്‍ ഇരിക്കുമ്പോഴായിരുന്നു അപകടം. കായംകുളം സ്വദേശി മധു, മാനന്തവാടി സ്വദേശി അജിത്…

പകര്‍ച്ചവ്യാധി ഭീഷണിയില്‍ കേരളം, ഷിഗെല്ല ഇതുവരെ 114 പേർക്ക്, അമീബിക് മസ്തിഷ്‌കജ്വരം 133, എഇഎസ് 62 കേസുകള്‍, റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നു. ഡെങ്കിപ്പനി, എലിപ്പനി, ഷിഗെല്ല തുടങ്ങിയ രോഗബാധയില്‍ വന്‍ വര്‍ധനവാണ് സംസ്ഥാനത്ത് ഉണ്ടായതെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. ഈ വര്‍ഷം ജൂണ്‍ 11 വരെ സംസ്ഥാനത്ത് 114 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. മൂന്നു ജില്ലകളിലാണ് ഇതുവരെ രോഗം…

താമരശ്ശേരി ചുരത്തിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞു

താമരശ്ശേരി ചുരത്തിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞു.ചുരം ഏഴാം വളവിന് സമീപം പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ചുരം ഇറങ്ങി വരികയായിരുന്ന വാനാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടസമയത്ത് ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇയാൾ ചാടി രക്ഷപ്പെട്ടു. വാൻ മരത്തിൽ തങ്ങിനിന്നതിനാൽ…

സ്‌കൂള്‍ കിണറില്‍ ബാക്ടീരിയ സാന്നിധ്യം രൂക്ഷം; വയനാട് ഷിഗെല്ലാ ബാധയില്‍ കൂടുതല്‍ പരിശോധനാഫലം ഇന്ന്

കല്‍പ്പറ്റ: വയനാട് ബത്തേരിയിലെ ഷിഗെല്ല ബാധയില്‍ കൂടുതല്‍ കുട്ടികളുടെ പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും. ഇന്നലെ ഒരു കുട്ടിക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ, നിലവില്‍ കോളിയാടി സ്‌കൂളിലെ 9 കുട്ടികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ജില്ലയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങളും തുടരുകയാണ്.   രോഗലക്ഷണങ്ങളുമായി…

വീട്ടുമുറ്റത്തുനിന്നും ബൈക്കിൽ നിന്നും കിട്ടിയത് 19 പെരുമ്പാമ്പിൻകുഞ്ഞുങ്ങളെ; മൂന്നുദിവസമായി ഉറങ്ങാതെ ഒരു കുടുംബം

തൃശൂർ∙ മൂന്നുദിവസമായി ഉറങ്ങാതെ പെരുമ്പാമ്പുകളെ ഭയന്നിരിക്കുകയാണ് പൂങ്കുന്നം എംജി നഗർ ശ്രീകൃഷ്ണനിലയത്തിൽ ബി. കാർത്തിക്കും കുടുംബവും. രണ്ടുദിവസം മുൻപ് ഗേറ്റിനടുത്ത് ഒരു പാമ്പിൻകുഞ്ഞ് കിടക്കുന്നത് കണ്ടപ്പോൾ അണലിയാണെന്ന് പേടിച്ച് അതിനെ തട്ടിവിട്ടു. പാമ്പിൻകുഞ്ഞ് സമീപത്തെ തോട്ടിലേക്ക് പോകുകയും ചെയ്തു. വൈകിട്ട് ജോലി…

പണം തട്ടാന്‍ വ്യാജ ഫുട്‌ബോള്‍ ആപ്; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: ലോകകപ്പ് ആരാധകരെ കരുതിയിരിക്കുക. ലോകകപ്പ് സംപ്രേഷണത്തിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടക്കുന്നുവെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. വ്യാജ ടിവി ആപ്പുകള്‍ വഴിയാണ് പണം തട്ടുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ ലിങ്കില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും ഗൂഗില്‍ പ്ലേ സ്‌റ്റോര്‍…