റെഡ് അലെർട്ട്; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

  ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (ഓഗസ്റ്റ് 5) ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ,…

‘100 ശതമാനം നാച്ചുറല്‍, പ്യുവര്‍, പ്യൂരിറ്റി,ഓര്‍ഗാനിക്’; ഈ അവകാശ വാദത്തോടെ ഇനി വില്‍ക്കാനാവില്ല, ഡാബറിന് വിലക്ക്

ന്യൂഡല്‍ഹി: ‘100 ശതമാനം’ എന്ന അവകാശവാദത്തോടെയുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ നിന്ന് ഡാബറിനെ വിലക്ക്. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ)യാണ് തേന്‍, പശുവിന്‍ നെയ്യ്, ഭക്ഷ്യ എണ്ണകള്‍ എന്നിവ വില്‍ക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയത്.   വില്‍ക്കുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍…

15 കാരിയെ 1.5 ലക്ഷം രൂപയ്ക്ക് വിറ്റു, ബാക്കി തുക കിട്ടാതെ വന്നപ്പോള്‍ വ്യാജ പരാതി; അമ്മയ്‌ക്കെതിരെ മനുഷ്യക്കടത്തിന് കേസ്

ഡെറാഡൂണ്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസിന്റെ ചുരുളഴിച്ച് പൊലീസ്. പെണ്‍കുട്ടിയുടെ അമ്മ ഉള്‍പ്പെടെ നാല് പേരെ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡ് പൊലീസാണ് കേസെടുത്തത്. സാമ്പത്തിക നേട്ടത്തിനായി തന്റെ 15 കാരിയായ മകളെ 1.5 ലക്ഷം രൂപയ്ക്ക് വില്‍ക്കുകയായിരുന്നു സഹസ്രധാര…

ഇസ്തിരിയിടുന്നതിനിടെ ഷെര്‍വാണി കത്തിപ്പോയി; ഡ്രൈക്ലീനിങ് സ്ഥാപനം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

റായ്പൂര്‍: ഇസ്തിരിയിടുന്നതിനിടെ ഉപഭോക്താവിന്റെ ഷെര്‍വാണി കത്തിച്ച സംഭവത്തില്‍ ഡ്രൈ ക്ലീനിംഗ് സ്ഥാപനത്തിന് 14,000 രൂപ പിഴ ചുമത്തി ഛത്തീസ്ഗഢ് ഉപഭോക്തൃ കമ്മീഷന്‍. സേവനത്തിലെ വീഴ്ചയ്ക്കും അന്യായമായ വ്യാപാര രീതിക്കും കടയുടമ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കമ്മീഷന്‍, വസ്ത്രത്തിന്റെ വിലയായി 6,000 രൂപയും, മാനസിക…

ഭാര്യ വിളിച്ചപ്പോള്‍ ഇപ്പോള്‍ വരാമെന്ന് പറഞ്ഞു; ബസിനുള്ളില്‍ ഡ്രൈവര്‍ തൂങ്ങിമരിച്ചു

പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനുള്ളില്‍ ഡ്രൈവര്‍ തൂങ്ങിമരിച്ചു. പേരാമ്പ്ര – വടകര-ചാനിയംകടവ് റൂട്ടിലോടുന്ന ദോസ്ത് ബസ്സിലെ ഡ്രൈവർ നൊച്ചാട് സ്വദേശി ഹരീഷ് (40)എന്ന മോനൂട്ടനാണ് മരിച്ചത്. കിഴക്കയില്‍ ശങ്കരന്റെയും ദേവിയുടെയും മകനാണ് ഹരീഷ്.   ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ഹരീഷിനെ…

തൃഷയ്ക്കെതിരായ വിവാദ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ കസ്റ്റഡിയിൽ

ചെന്നൈ: വിവാദ പരാമര്‍ശത്തില്‍ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ പൊലീസ് കസ്റ്റഡിയിൽ. രാവിലെ ഉദയനിധിയുടെ വീട്ടില്‍ പൊലീസ് എത്തിയത് വളരെ നാടകീയസംഭവങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മുഖ്യമന്ത്രി ജോസഫ് വിജയ് യെ വിമര്‍ശിക്കുന്നതിനിടെ നടി തൃഷയെക്കുറിച്ച് നടത്തിയ ദ്വയാര്‍ഥ പരാമര്‍ശമാണ് വിവാദമായത്. കാവേരി…

വയനാട്ടിലേക്ക് ബദൽ പാതകൾ യാഥാർഥ്യമാക്കണം: വയനാട് ടൂറിസം അസോസിയേഷൻ

കൽപ്പറ്റ: വയനാട്ടിലേക്കുള്ള പ്രധാന പ്രവേശന കവാടമായ താമരശ്ശേരി ചുരത്തിൽ സ്ഥിരമായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കും യാത്രാദുരിതവും പരിഹരിക്കുന്നതിന് ബദൽ പാതകൾ അടിയന്തരമായി യാഥാർഥ്യമാക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ ആവശ്യപ്പെട്ടു.   വിനോദസഞ്ചാര മേഖലയ്ക്കും വ്യാപാരത്തിനും അടിയന്തര ആരോഗ്യസേവനങ്ങൾക്കും പൊതുജനങ്ങളുടെ യാത്രയ്ക്കും താമരശ്ശേരി ചുരത്തിലെ…

ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് തുടക്കമിട്ട് സുന്നി മഹല്ല് ഫെഡറേഷൻ; കൽപ്പറ്റയിൽ ജനപങ്കാളിത്തത്തോടെ ലഹരിവിരുദ്ധ സംഗമം സംഘടിപ്പിച്ചു

    കൽപ്പറ്റ: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ (SMF) ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ലഹരിവിരുദ്ധ പോരാട്ടത്തിന്റെ സംസ്ഥാനതല തുടക്കം കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പണ്ഡിതന്മാരും സമുദായ നേതാക്കളും പൊതുജനങ്ങളും പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിൽ കേരള…

ചികിത്സ കഴിഞ്ഞിട്ടും ഏറ്റെടുക്കാൻ ആളില്ല; സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കഴിയുന്നവരുടെ എണ്ണത്തിൽ വർധന

തിരുവനന്തപുരം: ചികിത്സ കഴിഞ്ഞിട്ടും ഏറ്റടുക്കാൻ ആളില്ലാത്തതിനാൽ സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കഴിയുന്നവരുടെ എണ്ണത്തിൽ വർധന. തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ മാത്രം ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട 55 പേരുണ്ട്. കൃത്യമായ പുനരധിവാസ പദ്ധതികൾ ഇല്ലാത്തതാണ് ഇവരെ മാറ്റിപ്പാർപ്പിക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണം.  …

സ്വകാര്യഭാഗം വികൃതമാക്കപ്പെട്ട നിലയില്‍ ; ലൈംഗികാതിക്രമത്തിൽ 15കാരി കൊലപ്പെട്ടു; മൂന്ന് കൗമാരക്കാര്‍ അറസ്റ്റില്‍

ഗുവാഹത്തി: 15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. അസമിലെ ഹായ്‌ലകന്‍ഡി ജില്ലയിലാണ് സംഭവം. ശനിയാഴ്ച രാത്രിയാണ് 15 കാരിയെ വീട്ടില്‍ മൃഗീയമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.   കേസില്‍ 17 മുതല്‍…