പ്രണയവുമായി ബന്ധപ്പെട്ട തർക്കം; മലയാളി യുവാവിനെ വെട്ടിക്കൊന്നു

മുംബൈ ∙മലയാളി യുവാവിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തി. ചെങ്ങന്നൂരിൽ കുടുംബവേരുള്ള താനെ ശിവായ്നഗർ നിവാസി വിഷ്ണു നായർ (31) ആണ് കൊല്ലപ്പെട്ടത്. രണ്ടു പേരെ അറസ്റ്റ് ചെയ്ത പൊലീസ് അന്വേഷണം ഊർജിതമാക്കി. സുഹൃത്തിന്റെ പ്രണയവുമായി ബന്ധപ്പെട്ട തർക്കമാണു കൊലപാതകത്തിനു കാരണമെന്നു മലയാളി സംഘടനാ…

വിവാഹദിവസം വധൂവരൻമാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു; വരനും പൈലറ്റും മരിച്ചു

എടത്വ (ആലപ്പുഴ) ∙ യുഎസിലെ ജോർജിയയിൽ വിവാഹദിനത്തിൽ പ്രവാസി മലയാളികളായ വധൂവരൻമാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ് വരനും പൈലറ്റും മരിച്ചു. ഗുരുതരമായി പരുക്കേറ്റ വധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴയിൽനിന്നു വർഷങ്ങൾക്കു മുൻപേ യുഎസിലേക്കു കുടിയേറിയ കടുവാക്കുഴിയിൽ ഫിജി ജോർജ് – ഫേബ…

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

കണ്ണൂര്‍: ബസുകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാ കണ്‍സഷന്‍ കാര്‍ഡ് ഈ അധ്യയന വര്‍ഷം മുതല്‍ ഡിജിറ്റലാകുന്നു. സര്‍ക്കാര്‍, എയ്ഡഡ്, സ്വയംഭരണ പദവിയുള്ളത്, സ്വകാര്യ-സമാന്തര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ഇത് ബാധകമാണ്. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന സ്റ്റുഡന്‍സ് ട്രാവല്‍സ്…

സ്കൂളുകൾ‌ തുറക്കുന്നു; ടിപ്പർ വാഹനങ്ങൾക്ക് നിയന്ത്രണം, സമയക്രമം ഇങ്ങനെ…

തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ നിയന്ത്രണം. പുതുക്കിയ സമയക്രമം മോട്ടോർ വാഹന വകുപ്പ് പ്രസിദ്ധീകരിച്ചു. രാവിലെ 8 മുതൽ 10 മണി വരെയും വൈകിട്ട് 3 മുതൽ 5.30 വരെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.റോഡുകൾ വീണ്ടും സ്കൂൾ തിരക്കുകൾക്ക്…

അഷ്കർ കൊടുംക്രൂരൻ; ആദ്യ ഭാര്യയെ മർദിച്ച് കോമയിലാക്കി, സഹോദരന്റെ മരണത്തിലും സംശയം

നെടുമങ്ങാട്∙ ഒന്നര വയസ്സുകാരന്‍ അര്‍ഷിദിന്‍റെ മരണത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത അഷ്‌കര്‍ ആദ്യഭാര്യ ആമിനയേയും ക്രൂരമായി മര്‍ദിച്ചു. അഷ്‌കറിന്റെ മർദനം കാരണം ആമിനയുടെ ബോധം നഷ്‌ടപ്പെട്ടുവെന്ന് അമ്മ ഷജില ബീവി  പറഞ്ഞു ഭിത്തിയിൽ ആമിനയുടെ തല ഇടിപ്പിച്ചു. ഫാനില്‍ കെട്ടിത്തൂക്കാന്‍ ശ്രമിച്ചു.…

സ്കൂളുകൾ നാളെ തുറക്കും; പ്രവേശനോത്സവത്തിൽ സൈബർ സുരക്ഷാ പ്രതിജ്ഞയും

തിരുവനന്തപുരം ∙ മധ്യവേനൽ അവധിക്കു ശേഷം പുതിയ അധ്യയന വർഷത്തിനു തുടക്കം കുറിച്ച് നാളെ സ്കൂളുകൾ തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10ന് തിരുവനന്തപുരം പട്ടം ഗവ.ഗേൾസ് എച്ച്എസ്എസിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദീൻ അധ്യക്ഷത…

വിരമിക്കുന്നത് 12,360 ജീവനക്കാർ, കാരണം ഒരേ ജനനത്തീയതി

തിരുവനന്തപുരം: ഇത്തവണയും മേയ് 31-ന് സർക്കാർ ജീവനക്കാരുടെ കൂട്ടവിരമിക്കൽ. ജീവനക്കാരും അധ്യാപകരുമായി 12,360 ജീവനക്കാരാണ് ഞായറാഴ്ച വിരമിക്കുന്നത്. ജനനസർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതിനുമുൻപുള്ള കാലത്ത് പലരുടെയും ജനനത്തീയതി മേയ് 31 ആയാണ് സ്കൂൾ രേഖകളിലുംമറ്റും കാണിച്ചിരുന്നത്. ഇതാണ് ഈ തീയതിയിലെ കൂട്ടവിരമിക്കലിന് കാരണം.  …

ഉത്തരക്കടലാസ് മാറി നൽകിയ സംഭവം; വിദ്യാർഥികൾക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി, ആക്ഷേപിച്ചവർക്ക് പരിഹാസം

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ ഉത്തരക്കടലാസുകൾ മാറിനൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ വിദ്യാർഥികളുമായി സംവദിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഉത്തരപേപ്പർ മാറിലഭിച്ച വേദാന്തുൾപ്പെടെയുള്ള വിദ്യാർഥികളെയാണ് രാഹുൽ ഗാന്ധി കണ്ടത്. കടുത്ത സൈബറാക്രമണം നേരിട്ട ഈ വിദ്യാർഥികൾക്ക് രാഹുൽ ഗാന്ധി…

വിവാഹത്തിന് തടസം; ഒന്നരവയസ്സുള്ള കുഞ്ഞിനെ നിലത്തടിച്ചുകൊന്ന് യുവാവ്, പ്രതിയെ വെടിവച്ചുവീഴ്ത്തി പൊലീസ്

ഫിറോസാബാദ്∙ പ്രണയത്തിന് തടസമായ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തി യുവാവ്. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. പ്രതി ജിതേന്ദ്ര പാഠകിനെ (വിരാജ്) ഏറ്റുമുട്ടലിനൊടുവിൽ പൊലീസ് വെടിവച്ചു കീഴ്‍പ്പെടുത്തി അറസ്റ്റു ചെയ്തു. രതി എന്ന യുവതിയുടെ മകനായ ആരവ് ആണ് കൊല്ലപ്പെട്ടത്. രതിയോട്…

താമരശ്ശേരി ചുരത്തില്‍ മരം വീണു; മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ മരം വീണ് ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടു. വൈകുന്നേരം നാലരയോടെയാണ് ചുരത്തില്‍ മരം വീണത്. ചുരത്തിലെ രണ്ടാം വളവിലാണ് മരം വീണത്. മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുന്നതിനായി ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി.   റോഡിലേക്ക് വീണ മരം മുറിച്ചുമാറ്റാനുള്ള…