വയോധികയുടെ മാല പൊട്ടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

കണ്ണൂർ: ധർമ്മടം ചാത്തോടത്ത് തനിച്ചു താമസിച്ചിരുന്ന വയോധികയുടെ മൂന്നു പവൻ മാല കവർന്ന കേസിൽ പ്രതികളെ ധർമ്മടം പൊലീസും തലശ്ശേരി എഎസ്പിയുടെ സ്ക്വാഡും ചേർന്ന് മംഗളൂരുവിൽ നിന്നും പിടികൂടി. ധർമ്മടം സ്വദേശി മുഹമ്മദ് യാസിൻ (20), തലശ്ശേരി മട്ടമ്പ്രം സ്വദേശി മുഹമ്മദ്…

അമ്മയെ റെയിൽവെ സ്‌റ്റേഷനിൽ യാത്രയാക്കി മടങ്ങും വഴി മരണം; സായന്ത് രാജിൻ്റെ വിയോഗത്തിൽ നടുങ്ങി മാങ്ങാട്ടിടം ഗ്രാമം

കണ്ണൂർ: കൂത്തുപറമ്പ് മാങ്ങാട്ടിടം ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി യുവാവിൻ്റെ ദാരുണ അപകട മരണം. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പറും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ ഒ.സിബിന്ദുവിൻ്റെയും മാങ്ങാട്ടിടം ശങ്കരനെല്ലൂർ കടാം കോട് ഹൗസിൽ ജയരാജിൻ്റെയും ഏക മകൻ സി. സായന്ത് രാജാണ് ( 25…

അര്‍ദ്ധരാത്രി പതിനാറുകാരിയെ കൂട്ടികൊണ്ടു പോയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

മാനന്തവാടി: രക്ഷിതാക്കളറിയാതെ അര്‍ദ്ധരാത്രി പതിനാറുകാരിയെ കൂട്ടികൊണ്ടു പോയി ലഹരി നല്‍കിയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി അഞ്ചുകുന്ന് കല്ലിട്ടാംകുഴി ജെനീലിയ (19), കണിയാരം പാലാക്കുളി പോത്തനാട്ടില്‍ എ.വി അജിത്ത് (23) എന്നിവരാണ് ഇന്ന് അറസ്റ്റിലായത്.ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം…

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

    കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ അങ്കണവാടികള്‍, മത പഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 30) ജില്ലാ കളക്ടര്‍…

നവജാത ശിശു കടത്ത് ശ്രമക്കേസ്: ആറുമാസത്തിനിടെ ഒരു കുഞ്ഞിനെ വിറ്റതായി കണ്ടെത്തൽ; പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്യും

കോട്ടയം: തീക്കോയിൽ ഗർഭിണിയെ തടവിലാക്കി നവജാത ശിശുവിനെ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ നിർണായക കണ്ടെത്തലുമായി പോലീസ്. കഴിഞ്ഞ ആറുമാസത്തിനിടെ ഒരു നവജാത ശിശുവിനെ സംഘം പണം വാങ്ങി വിറ്റതായി കണ്ടെത്തിയതായി കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു അറിയിച്ചു. ഇതുമായി…

ഇപ്പൊ തരാമെന്ന് പറഞ്ഞ് വാങ്ങിക്കൊണ്ടുപോയി; ഒരു കോടിയിലധികം രൂപയുടെ സ്വർണവുമായി കടക്കാരൻ മുങ്ങി

കോഴിക്കോട്: കമ്മത്ത് ലൈനിലെ പതിനൊന്നോളം സ്വർണക്കടകളിൽ നിന്ന് ഒരു കോടിയിൽ അധികം വിലവരുന്ന സ്വർണാഭരങ്ങളുമായി മറ്റൊരു സ്വർണക്കടക്കാരൻ മുങ്ങി. പറമ്പിൽ ബസാർ സ്വദേശിയും കമ്മത്ത് ലൈൻ നാഷണൽ ജ്വല്ലറിയിലെ ജീവനക്കാരനുമായ ഷഹർനാസാണ് വമ്പൻ തട്ടിപ്പ് നടത്തിയത്. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് സംഭവം.  …

പകർച്ചവ്യാധി തടയാൻ മൊട്ടയടിച്ചാൽ 15,000 രൂപ; വിജയ് സർക്കാരിന്റെ പേരിൽ തട്ടിപ്പ്, ഇരയായി 3 സ്ത്രീകൾ

ചെന്നൈ ∙ മുടിയിലൂടെ പടരുന്ന പകർച്ചവ്യാധിയിൽനിന്നു രക്ഷ നേടാൻ മൊട്ടയടിക്കുന്ന സ്ത്രീകൾക്ക് 15000 രൂപ വീതം തമിഴ്നാട് സർക്കാർ നൽകുമെന്ന് വ്യാജ വാഗ്ദാനം. സർക്കാർ ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് സ്ത്രീകളെ ഫോണിൽ വിളിച്ചു കബളിപ്പിച്ചത്. വാഗ്ദാനം വിശ്വസിച്ച് തമിഴ്നാട്ടിലെ സേലം ജില്ലയിൽ 3…

ശ്വേതാ മേനോനും ലക്ഷ്മിപ്രിയയും ഗൂഢാലോചന നടത്തി: ഹൈക്കോടതിയെ സമീപിച്ച് അൻസിബ

കൊച്ചി ∙ നടി ലക്ഷ്മിപ്രിയയ്ക്കും ശ്വേതാ മേനോനുമെതിരായ പരാതിയിൽ കേസെടുക്കാനാവില്ലെന്ന മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ നടി അൻസിബ ഹസൻ ഹൈക്കോടതിയിൽ. യുട്യൂബ് ചാനലിലൂടെ ലക്ഷ്മിപ്രിയ തനിക്കെതിരെ അപകീർത്തികരവും അശ്ലീലവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് അൻസിബയുടെ പരാതി. തന്റെ പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാനാവില്ലെന്ന…

വടകര എംഡിഎംഎ കേസ്; ശമ്പളം 13000 വരെ, അക്കൗണ്ടിൽ ലക്ഷങ്ങൾ, സ്വത്ത് കണ്ടുകെട്ടാൻ പോലീസ്

വടകര: എംഡിഎംഎം കേസിൽ അറസ്റ്റിലായ അധ്യാപികമാർ അടക്കമുള്ള അഞ്ച് പ്രതികളുടെയും സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കത്തിലേക്ക് പോലീസ്. പ്രതികളുടെ അക്കൗണ്ട് വഴി കോടികളുടെ ഇടപാട് നടന്നുവെന്ന കണ്ടെത്തലിലാണ് പോലീസുള്ളത്. പന്ത്രണ്ടായിരവും പതിമൂവായിരവും മാത്രം ശമ്പളമുള്ളവരാണ് പിടിയിലായ അധ്യാപികമാർ. പക്ഷെ ഇവരുടെ അക്കൗണ്ടിൽ ലക്ഷക്കണക്കിന്…

സൗജന്യമായി മീന്‍ നല്‍കാത്തതിന് വയോധികന് ക്രൂരമര്‍ദ്ദനം; ‘തീക്കട്ട ബൈജു’ അറസ്റ്റില്‍

കൊച്ചി: ഫോര്‍ട്ടുകൊച്ചിയില്‍ സൗജന്യമായി മത്സ്യം നല്‍കാന്‍ വിസമ്മതിച്ച 66കാരനായ മത്സ്യക്കച്ചവടക്കാരന് ക്രൂര മര്‍ദ്ദനം. തുരുത്തി സ്വദേശിയായ ഹനീഫിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ കൊച്ചിയില്‍ നിരവധി കേസുകളില്‍ പ്രതിയായ ‘തീക്കട്ട ബൈജു’ എന്ന ബൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.   സൗജന്യമായി മത്സ്യം നല്‍കില്ലെന്ന്…