വയനാട്ടിൽ ഷിഗല്ല ബാധിച്ച വിദ്യാർഥികളുടെ എണ്ണം മൂന്നായി; കുട്ടികളുടെ ആരോഗ്യനില തൃപ്തികരമെന്ന് കെ. മുരളീധരൻ

  ബത്തേരി: വയനാട്ടിൽ ഒരു കുട്ടിക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു. ഇതോടെ ഷിഗല്ല ബാധിച്ച വിദ്യാർഥികളുടെ എണ്ണം മൂന്നായി. കുട്ടികളുടെ ആരോഗ്യനില തൃപ്‌തികരമെന്ന് മന്ത്രി കെ. മുരളീധരൻ.   38 വിദ്യാർഥികളാണ് ചികിത്സയിലുള്ളത്. അഡ്മിറ്റായ വിദ്യാർഥികളുടെ എണ്ണം കുറഞ്ഞു. എല്ലാ വകുപ്പുകളും…

മാസങ്ങളായിട്ടും ഒഴിവ് നികത്തുന്നില്ല; മലബാറിലെ നാല് ജില്ലകളിൽ ആർടിഒമാരില്ല

കോഴിക്കോട്: മലബാർ മേഖലയിലെ മോട്ടോർ വാഹന വകുപ്പിന്റെ പ്രവർത്തനങ്ങൾ കടുത്ത പ്രതിസന്ധിയിൽ. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങി നാല് പ്രധാന ജില്ലകളിലാണ് മാസങ്ങളായി റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാരുടെ തസ്‌തികകൾ ഒഴിഞ്ഞു കിടക്കുന്നത്. വിരമിക്കലും സ്ഥലംമാറ്റവും മൂലമുണ്ടായ ഈ ഒഴിവുകൾ യഥാസമയം…

മൊബൈല്‍ഷോപ്പില്‍ മോഷണം; ഫോണും സ്മാര്‍ട്ട് വാച്ചും പണവും കവര്‍ന്ന ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍

കമ്പളക്കാട്: മൊബൈല്‍ഷോപ്പില്‍ രാത്രി ഓട് പൊളിച്ച് അകത്തുകയറി ഫോണും സ്മാര്‍ട്ട് വാച്ചും പണവും കവര്‍ന്ന ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍. ത്ധാര്‍ഘണ്ട്, ബദല്‍പൂര്‍ സ്വദേശി മെഹബൂബ അന്‍സാരി(25)യെയാണ് കമ്പളക്കാട് പോലീസ് പിടികൂടിയത്. കമ്പളക്കാട് ടൗണിലുള്ള 4ജി വേള്‍ഡിലാണ് ഫെബ്രുവരി ഒന്നിന് രാത്രിയില്‍ മോഷണം…

ഗോത്ര യുവതക്ക് സൗജന്യ ഡ്രൈവിംഗ് പരിശീലനം; ലൈസന്‍സ് വിതരണം ബുധനാഴ്ച്ച

കല്‍പ്പറ്റ: ജില്ലയിലെ ഗോത്ര മേഖലയിലുള്ള യുവതീ-യുവാക്കള്‍ക്ക് ജനമൈത്രി പോലീസിന്റെ ട്രൈബല്‍ ജനമൈത്രി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ ഡ്രൈവിംഗ് പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ചുള്ളവര്‍ക്കുള്ള ലൈസന്‍സ് വിതരണം ബുധനാഴ്ച്ച. വിതരണോദ്ഘാടനം ജി്ല്ലാ പോലീസ് മേധാവി അരുണ്‍ കെ. പവിത്രന്‍ ഐ.പി.എസ് നിര്‍വഹിക്കും. ഉച്ചക്ക്…

കഴുത്തിൽ കത്തിവച്ച് കവർച്ച: വിജയചിഹ്നം കാണിച്ചതിന്റെ ചുവടുപിടിച്ച് അന്വേഷണം; പ്രതി അറസ്റ്റിൽ

കൊഴിഞ്ഞാമ്പാറ ∙ വീട്ടിൽ അതിക്രമിച്ചു കയറി വയോധികയുടെ കഴുത്തിൽ കത്തി വച്ചു ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. 5,000 രൂപയും സ്യൂട്ട് കെയ്സുകളും കവർന്ന സംഭവത്തിൽ വാളയാർ ആറ്റുപ്പതി ആട്ടുക്കാരൻ വീട്ടിൽ റാബിൻ (23) ആണ് അറസ്റ്റിലായത്. കവർച്ചയ്ക്കു…

ബെൽഫാസ്റ്റിൽ യുവാവിന് നേരെ ക്രൂരമായ ആക്രമണം: കഴുത്തറുക്കാൻ ശ്രമം; വൻ പ്രതിഷേധം, പ്രധാനപ്പെട്ട റോഡുകൾ അടയ്ക്കും, ജാഗ്രതാ നിര്‍ദേശം

ബെൽഫാസ്റ്റ് ∙ നോർത്ത് ബെൽഫാസ്റ്റിൽ തിങ്കളാഴ്ച രാത്രി വൈകി യുവാവിന് നേരെ ക്രൂരമായ തെരുവ് ആക്രമണം. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരുക്കേറ്റ നാൽപ്പതുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുപ്പതുകാരനായ സൊമാലിയൻ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.…

മുണ്ടക്കൈ- ചൂരൽമല: വായ്പ എഴുതിത്തള്ളൽ: നടപടിക്കു തുടക്കം, അദാലത്തിന് 80 കുടുംബങ്ങൾ

കൽപറ്റ ∙ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങി ജില്ലാ ഭരണകൂടം. ആദ്യപടിയായി, ഗുണഭോക്താക്കളെ നേരിട്ട് കേൾക്കാൻ കലക്ടറേറ്റിൽ അദാലത്ത് തുടങ്ങി. ഇന്നലെ ഫെയ്സ്‌വൺ പട്ടികയിലെ 80 കുടുംബങ്ങൾ അദാലത്തിൽ പങ്കെടുത്തു. വായ്പകളുമായി ബന്ധപ്പെട്ട് സർക്കാരിന്റെ…

‘തടവുപുള്ളികളുടെ എണ്ണം കൂടുന്നു, ഒരു സെന്‍ട്രല്‍ ജയില്‍ കൂടി വേണം’: ആഭ്യന്തരമന്ത്രി

തിരുവനന്തപുരം∙ കേരളത്തില്‍ തടവുപുള്ളികളുടെ എണ്ണം കൂടുകയാണെന്നും സംസ്ഥാനത്ത് ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജയിലിലെ സൗകര്യങ്ങള്‍ കുറവാണെന്നും ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ആലോചിക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.   സമഗ്രമായ ജയില്‍ പരിഷ്‌കരണത്തിന് സര്‍ക്കാര്‍ നടപടികള്‍…

ബസ് യാത്രക്കാരൻ ഞെട്ടി; തമിഴ്‌നാട്ടിലെ ഭവാനി ബൈപ്പാസിൽനിന്ന് ദുബായിലേക്ക് ടിക്കറ്റ്, തുക 10,000 രൂപ!

ചെന്നൈ: കോയമ്പത്തൂർ-ബെംഗളൂരു ബസിൽ കയറിയ യാത്രക്കാരന് ‘ദുബായിലേക്ക്’ ടിക്കറ്റ് നൽകി തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ(ടി.എൻ.എസ്.ടി.സി). കഴിഞ്ഞദിവസം ഭവാനി ബൈപ്പാസിൽനിന്ന് ഹൊസൂരിലേക്ക് യാത്രചെയ്ത പി. ദാമോദരൻ എന്നയാൾക്കാണ് ടിക്കറ്റ് മെഷീനിലെ സോഫ്റ്റ് വെയർ തകരാർ കാരണം ‘ദുബായിലേക്ക്’ ടിക്കറ്റ് ലഭിച്ചത്. ടിക്കറ്റ്…

റോഡ് പണിയുടെ ബില്ല് മാറാൻ 10,000 രൂപ കൈക്കൂലി; കോൺട്രാക്ടറുടെ പരാതിയിൽ ഓവർസിയർ വിജിലൻസ് പിടിയിൽ

കോഴിക്കോട്: പൂർത്തീകരിച്ച റോഡ് പണികളുടെ ബില്ല് പാസ്സാക്കുന്നതിനായി പി.ഡബ്ല്യു.ഡി കോൺട്രാക്ടറിൽനിന്ന് പതിനായിരം രൂപം കൈക്കൂലി വാങ്ങിയ ഓവർസിയർ വിജലൻസിന്റെ പിടിയിലായി. കോഴിക്കോട് ഓടുമ്പ്ര സ്വദേശിയും കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഓവർസിയറുമായ നവീൻ രവിയെ ആണ് വിജിലൻസ് സംഘം…