കൊടിയ അനാസ്ഥ! ശസ്ത്രക്രിയ കഴിഞ്ഞ മധ്യവയസ്‌കന്റെ കാല്‍ പുഴുവരിച്ച നിലയില്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിയുടെ സര്‍ജറി ചെയ്ത കാലില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയതായി പരാതി. പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദിനാണ് ആശുപത്രി അധികൃതരുടെ ഗുരുതരമായ അനാസ്ഥ മൂലം ഈ ദുരനുഭവം ഉണ്ടായത്. മെഡിക്കല്‍ കോളജില്‍ കടുത്ത ചികിത്സാപ്പിഴവാണ് സംഭവിച്ചിരിക്കുന്നതെന്ന് രോഗിയുടെ…

റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്: പിണറായി വിജയന്റെ ഡ്രൈവറെ പൊലീസുകാർ മർദിച്ചെന്ന് പരാതി

തിരുവനന്തപുരം ∙ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ തമ്പാനൂർ റെയിൽവേ സ്റ്റേഷനു മുന്നിൽ പൊലീസുകാർ ആക്രമിച്ചെന്നു പരാതി. കഴിഞ്ഞ ശനിയാഴ്ച പിണറായിയുമായി റെയിൽവേ സ്റ്റേഷനിലെത്തിയ, എകെജി സെന്ററിലെ കാറിന്റെ ഡ്രൈവർ പി.കെ.അനൂപിനു മർദനമേറ്റെന്നാണ് ആക്ഷേപം. റെയിൽവേ സ്റ്റേഷൻ…

യുവ മോഡലിന്റെ മുങ്ങിമരണം: നിരോധിത മേഖലയിൽ ഷൂട്ടിങ് സംഘം എത്തിയതിൽ ദുരൂഹത

കൊച്ചി ∙ രാജ്യാന്തര ഫാഷൻ ബ്രാൻഡിന്റെ പരസ്യ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ യുവ മോഡൽ ക്വാറിയിൽ മുങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത. സംഭവത്തെക്കുറിച്ചു പൊലീസ് നൽകുന്ന വിശദീകരണവും കഴിഞ്ഞദിവസം ബ്രാൻഡ് ഡൽഹിയിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പും തമ്മിൽ പൊരുത്തക്കേടുണ്ട്.   നിരോധിത മേഖലയിൽ അതിക്രമിച്ചു കയറിയതിനെ…

വയനാട്ടിൽ 192 ദുരന്ത സാധ്യതാ പ്രദേശങ്ങള്‍; കൂടുതല്‍ മഴ മാപിനികള്‍ സ്ഥാപിക്കും: മന്ത്രി ടി സിദ്ദിഖ്

കൽപ്പറ്റ: ദുരന്ത സാധ്യത പരിഗണിച്ച് വയനാട് ജില്ലയില്‍ കൂടുതല്‍ മഴ മാപിനികള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഉപയോഗ ശൂന്യമായതും…

‘സടകുടയാൻ’ ഇനി ആകാശ് ഇല്ല; തൃശൂർ മൃഗശാലയിലെ അവസാനത്തെ സിംഹവും ചത്തു

തൃശൂർ മൃഗശാലയിലെ അവശേഷിച്ച സിംഹവും ചത്തു. പ്രായാധിക്യം മൂലമുള്ള അസുഖങ്ങൾക്ക് ചികിത്സയിലായിരുന്ന 15 വയസുകാരൻ ആകാശ് എന്ന സിംഹമാണ് ചത്തത്. ചികിത്സയിലായിരുന്നതിനാൽ ഇതിനെ പുത്തൂരിലേക്കു മാറ്റിയിരുന്നില്ല. തൃശൂർ ചെമ്പൂക്കാവിലെ മൃഗശാലയിലാണ് സിംഹത്തെ പാർപ്പിച്ചിരുന്നത്.   പ്രായാധിക്യത്താലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് സിംഹത്തിന്റെ മരണ…

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ തെങ്ങ് ഒടിഞ്ഞുവീണു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ ∙ കുടുക്കിമൊട്ടയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ തെങ്ങ് ഒടിഞ്ഞുവീണു. യാത്രക്കാർ പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒടിഞ്ഞുവീണ തെങ്ങിൽ തട്ടി ബൈക്ക് യാത്രക്കാരൻ വീണെങ്കിലും പരുക്കേറ്റില്ല. കണ്ണൂർ – മട്ടന്നൂർ സംസ്ഥാന പാതയിൽ മുണ്ടേരി പഞ്ചായത്ത് ഓഫിസിന് സമീപം ഞായർ രാവിലെ…

5 അലമാരകളും മേശകളും തുറന്ന് 32 പവൻ കവർന്നിട്ട് ഒരു വർഷം; പ്രതികൾ എവിടെ പൊലീസേ?

മാൻവെട്ടം ∙ കുടുംബാംഗങ്ങൾ ആശുപത്രിയിലായിരുന്ന സമയത്ത് വാതിലിന്റെ പൂട്ടുതകർത്ത് 32 പവൻ സ്വർണാഭരണങ്ങളും 25,000 രൂപയും കവർന്ന സംഭവത്തിൽ ഒരു വർഷം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാതെ പൊലീസ്. മാൻവെട്ടം മേമ്മുറി നെടുതുരുത്ത് മ്യാലിൽ വീട്ടിൽ എൻ.ജെ. ജോയിയുടെ വീട്ടിൽ നിന്നാണ്…

‘വഴിയിൽ കണ്ട കുട്ടിക്ക് ഭക്ഷണം വാങ്ങി നൽകി, പിറ്റേന്ന് തിര‍ഞ്ഞു ചെന്നപ്പോൾ കണ്ടത് ജീവനില്ലാത്ത ശരീരം’

ഏകദേശം അഞ്ചോ ആറോ വയസ്സ് പ്രായം, അന്നാണ് ഞാൻ അവനെ ആദ്യമായി കാണുന്നത്. നീല ഷർട്ടും കറുപ്പ് ട്രൗസറും ധരിച്ച്, മുഖത്ത് കരിവാരി തേച്ചുകൊണ്ട് തെരുവുവീഥികളിലൂടെ അലഞ്ഞു നടക്കുന്ന ബാലൻ. രണ്ട് ദിവസമായി ഞാൻ അവനെ കാണുന്നു. മെലിഞ്ഞൊട്ടിയ ശരീരം. വാരിയെല്ലുകൾ…

എയർപോർട്ടിൽ റീൽസും വ്ലോഗും എടുത്താൽ പണി കിട്ടും; യാത്രാവിലക്ക് ഏർപ്പെടുത്താൻ ഡി.ജി.സി.എ

നാഗ്‌പൂർ: വിമാനത്താവളങ്ങളിൽ വെച്ച് റീൽസുകളും വ്ലോഗുകളും മറ്റ് സോഷ്യൽ മീഡിയ ഉള്ളടക്കങ്ങളും ചിത്രീകരിക്കുന്നവരാണോ? ഇനി മുതൽ പണി കിട്ടും. വിമാനത്താവളങ്ങളിലെ സുരക്ഷാ പ്രാധാന്യമുള്ള മേഖലകളിൽ മുൻകൂർ അനുമതിയില്ലാതെ ചിത്രീകരണങ്ങൾ നടത്തുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ കർശന വിലക്കേർപ്പെടുത്തി. നാഗ്‌പൂർ…

ഷാർജയിലെ 2 വയസ്സുകാരന്റെ മരണം: മലയാളി പെൺകുട്ടിയും പ്രതി, ക്രൂരകൃത്യം ജനാലയിലൂടെ താഴേക്ക് എറിഞ്ഞ്, മാതാപിതാക്കൾ കസ്റ്റഡിയിൽ

ഷാർജ∙ മൂന്ന് വയസ്സ് തികയാത്ത പാക്കിസ്ഥാനി ബാലൻ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ സ്റ്റെയർകേസിലെ ജനാലയിലൂടെ താഴേക്ക് വീണു മരിച്ച സംഭവത്തിൽ അയൽവാസികളായ മലയാളി കുടുംബത്തിലെയും തമിഴ് കുടുംബത്തിലെയും രണ്ട് പെൺകുട്ടികൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടികളുടെ മാതാപിതാക്കളും പൊലീസ് കസ്റ്റഡിയിലാണ്. കണ്ണൂർ…