കഞ്ചാവും മാഹി മദ്യവുമായി വയോധികൻ പിടിയിൽ
കഞ്ചാവും മാഹി മദ്യവുമായി വയോധികനെ എക്സൈസ് പിടികൂടി. അമ്പലവയൽ കളത്തു വയൽ പുത്തൻപുരയിൽ പി രാമചന്ദ്രൻ (73) ആണ് പിടിയിലായത്. ഇയാൾ വീട്ടിൽ സൂക്ഷിച്ചിരുന്ന ഏഴ് ലിറ്റർ മാഹി മദ്യവും 304 ഗ്രാം ഉണങ്ങിയ കഞ്ചാവും പിടിച്ചെടുത്തു. വയനാട് അസിസ്റ്റന്റ് എക്സൈസ്…
ഒരു ടിക്കറ്റിന് 2000 രൂപ’; വിജയുടെ അവസാന ചിത്രം കാണാൻ പോക്കറ്റ് കീറും
വിജയുടെ അവസാന ചിത്രം എന്ന പേരുമായിട്ടാണ് ജനനായകൻ എത്തുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം പൊങ്കലിനോട് അനുബന്ധിച്ച് ജനുവരി ഒൻപതിനാണ് തിയറ്ററുകളിൽ റിലീസ് ചെയ്യുക. ചിത്രത്തിന്റെ പ്രീബുക്കിങ് ആരംഭിച്ച ബെംഗളൂരിൽ മോണിങ് ഷോയുടെ ടിക്കറ്റുകളുടെ നിരക്ക് 2000 രൂപ വരെ…
മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു
കൊച്ചി: മുൻ മന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ്(73) അന്തരിച്ചു. ഏറെനാളായി അർബുദബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ ആരോഗ്യനില വഷളായി. ചൊവ്വാഴ്ച വൈകീട്ടോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം.
രക്തംവാർന്നു കിടക്കുന്ന ഗിരിഷിനെ കണ്ട് അവൾ നിലവിളിച്ചോടി; കാമുകനുമായി ജീവിക്കാൻ പ്രതിശ്രുത വരനെ കൊന്നു
2003 നവംബർ 30 നായിരുന്നു 21കാരി ശുഭ ശങ്കരനാരായണന്റെയും 27കാരൻ ഗിരീഷിന്റെയും വിവാഹ നിശ്ചയം. അതു കഴിഞ്ഞ് മൂന്നാം ദിവസം രാത്രി രണ്ടുപേരും ഭക്ഷണം കഴിക്കാൻ പുറത്തുപോയി. അതിനുശേഷം ബെംഗളൂരുവിലെ ഔട്ടർ റിങ് റോഡിൽ സംസാരിച്ചിരിക്കുമ്പോഴാണ് പെട്ടെന്ന് ഗിരീഷിനു നേരെ ആക്രമണമുണ്ടായത്.…
ഞായറാഴ്ച പുറപ്പെടേണ്ട വിമാനം ഇപ്പോഴും കരിപ്പൂരിൽ തന്നെ, ‘നീട്ടിവയ്ക്കലിൽ’ വലഞ്ഞ് യാത്രക്കാർ
മലപ്പുറം∙ ഞായറാഴ്ച രാത്രി കരിപ്പൂരിൽ നിന്ന് ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം ഇനിയും പുറപ്പെട്ടില്ല. സാങ്കേതിക തകാരാറുള്ളതിനാലാണ് യാത്ര നീട്ടിവയ്ക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഞായറാഴ്ച രാത്രി 11.50നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ സാങ്കേതിക തകരാർ ഉണ്ടെന്നും യാത്രയ്ക്കായി വിമാനത്താവളത്തിൽ എത്തേണ്ടെന്നും ഞായറാഴ്ച…
മാസവരുമാനം രണ്ടരക്കോടി; പക്ഷേ വൈദ്യുതി ബില്ലടയ്ക്കാൻ കാശില്ല:എംവിഡിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി!
പാലക്കാട് ∙ കെഎസ്ഇബി ഫ്യൂസ് ഊരിയതോടെ പാലക്കാട് ജില്ലയിലെ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് പ്രവർത്തനം ഒന്നാകെ നിലച്ചു. എഐ ക്യാമറകളുടെ നിരീക്ഷണവും സാങ്കേതിക സംവിധാനങ്ങളും ഒരുക്കുന്ന ഓഫിസ് പ്രവർത്തനം ഇരുട്ടിലായി. വകുപ്പിന്റെ ആകെയുള്ള 5 ഇലക്ട്രോണിക് വാഹനങ്ങളും ചാർജ് ചെയ്യാനാവാത്ത…
പട്ടായയിൽ 52 കാരനായ ഇന്ത്യക്കാരനെ ലൈംഗികത്തൊഴിലാളികൾ വളഞ്ഞിട്ട് ആക്രമിച്ചു
പട്ടായ∙ ലൈംഗിക തൊഴിലാളികളായ ട്രാൻസ്‌ജെൻഡറുകൾ ഇന്ത്യൻ സഞ്ചാരിയെ മർദിച്ചതായി റിപ്പോർട്ടുകൾ. ഡിസംബർ 27 ന് പുലർച്ചെയാണ് ഇന്ത്യൻ സഞ്ചാരി ആക്രമണത്തിന് ഇരയായത്. ലൈംഗിക തൊഴിലാളികളുമായി പണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് അടിയിൽ കലാശിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. 52 വയസ്സുകാരനായ…
മരടിലെ ചരിഞ്ഞ ഫ്ലാറ്റിൽ നാലു ദിവസം പഴക്കമുള്ള മൃതദേഹം; തലയ്ക്കു പിന്നിൽ ആഴത്തിൽ പരിക്ക്
കൊച്ചി ∙ മരടിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽനിന്ന് വീണനിലയിൽ യുവാവിന്റെ മൃതദേഹം. പുത്തൻകുരിശ് സ്വദേശി സുഭാഷിന്റെ (51) മൃതദേഹമാണിതെന്നാണ് നിഗമനം. കെട്ടിടത്തിന്റെ മുകളിൽനിന്ന് സുഭാഷിന്റെ പേരിലുള്ള ഐഡി കാർഡ്, കിടക്കവിരി, ബാഗ് തുടങ്ങിയ വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു.…
സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളത്തിന്റെ പകുതി ഉറപ്പാക്കുന്ന തമിഴ്നാട് മോഡൽ പെൻഷൻ; പക്ഷേ
തിരുവനന്തപുരം ∙ തമിഴ്നാട് മാതൃകയിൽ പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പകരം ശമ്പളത്തിന്റെ പകുതി പെൻഷൻ തുക ഉറപ്പാക്കുന്ന അഷ്വേഡ് പെൻഷൻ പദ്ധതി സർക്കാർ ഉടൻ പ്രഖ്യാപിക്കും. 29ന് അവതരിപ്പിക്കുന്ന ബജറ്റിലാകാനാണു സാധ്യത. മാർച്ചിൽ വർധിപ്പിച്ച ശമ്പളം ലഭ്യമാകുന്ന തരത്തിൽ ബജറ്റിനു മുൻപ്…
15 വയസ്സുള്ള ഇന്ത്യൻ ചാരൻ അറസ്റ്റിൽ; ഒരു വർഷമായി വിവരം കൈമാറുന്നു, സംഘത്തിൽ കൂടുതൽ പേർ
പത്താൻകോട് ∙ ഇന്ത്യയിൽനിന്നും രഹസ്യവിവരങ്ങൾ കൈമാറുന്നതിനായി 15 വയസ്സുള്ള ബാലനെ പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസി (ഐഎസ്‌ഐ) ചാരനാക്കിയെന്ന് പഞ്ചാബ് പൊലീസ് കണ്ടെത്തി. അന്വേഷണത്തിൽ ചാരപ്രവർത്തനം നടത്തിയതിനു കഴിഞ്ഞ ദിവസം പഞ്ചാബ് പൊലീസ് 15 വയസ്സുള്ള ആൺകുട്ടിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരു…
















